കായംകുളം: പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട പട്ടികജാതി വിഭാഗങ്ങളുടെ മുഴുവൻ കടങ്ങളും എഴുതിതള്ളണമെന്ന് ദളിത് കോൺഗ്രസ് ആവശ്യപ്പെട്ടു. പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ ഉപാധി രഹിതമാക്കണമെന്ന് വിദ്യാഭ്യാസ വായ്പയുടെ പേരിലുള്ള എല്ലാ ജപ്തി നടപടികളും അവസാനിപ്പിക്കണമെന്നും ദളിത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 16 ന് രാവിലെ 10 മണിയ്ക്ക് എസ്.ബി.ഐ ബാങ്ക് ശാഖയിലേക്ക് മാർച്ചും ധർണയും നടത്തുവാൻ യോഗം തീരുമാനിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.ആർ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.