കായംകുളം : മുസ്ലിം ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ 17 ന് വൈകിട്ട് കായംകുളത്ത് പ്രതിഷേധ റാലിയും സമ്മേളനവും നടത്തും. ചെയർമാൻ അഡ്വ. എസ്. അബ്ദുൾനാസർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഇ. സമീർ, കെ.കെ. നൗഷാദ്, റഷീദ് ഗിറ്റക്സ്, ഷംസുദ്ദീന്‍ പാപ്പാടി തുടങ്ങിയവർ പങ്കെടുക്കും.