ചേർത്തല :വീടുപണിക്കായി ടിപ്പറിൽ എത്തിച്ച ഇഷ്ടിക ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ടെന്ന് ആക്ഷേപം.
.വയലാർ ഗ്രാമപഞ്ചായത്ത് 10ാം വാർഡിൽ തങ്കികവലക്കു സമീപം കൂട്ടുകണ്ണിവെളിയിൽ പി.കെ.പൊന്നപ്പന്റെ വീടിന്റെ നിർമ്മാണത്തിന് കൊണ്ടുവന്നതായിരുന്നു ഇഷ്ടിക. ടിപ്പർലോറിയിൽ എത്തിച്ച ഇഷ്ടിക വീടിനു സമീപം കുത്തിയപ്പോൾ ഇഷ്ടികയൊന്നിനു മൂന്നു രൂപ വച്ച് ഓരോ ലോഡിനും 2250 രൂപാവീതം തൊഴിലാളികൾ വാങ്ങിയതായി പൊന്നപ്പൻ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതിനൽകുമെന്നും പൊന്നപ്പൻ
അറിയിച്ചു.