ചേർത്തല:ഭാര്യയുടെ സഹോദരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരുടെ ഇടപെടലെന്ന് ആരോപണം.കേസ് ഒത്തുതീർക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികളടക്കമുള്ള പ്രാദേശിക നേതാക്കൾ പരാതിക്കാരിയുടെ അടുത്ത ബന്ധുക്കളെ സമീപിച്ചാണ് വാഗ്ദാനം നൽകിയത്.പരാതി പിൻവലിക്കാൻ 30 ലക്ഷംവരെ ഇവർ വാഗ്ദാനം ചെയ്തതായാണ് വിവരം.യുവതിയായ വീട്ടമ്മ നൽകിയ പരാതി വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതിന് പിന്നിലും ഇക്കൂട്ടരാണെന്നും അവർ പറഞ്ഞു.സംഭവത്തിൽ പട്ടണക്കാട് പൊലീസ് ഹോട്ടലുടമക്കെതിരെ കേസെടുത്തിട്ട് ഒരാഴ്ചപിന്നിട്ടെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല.
. ഇയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരിയായിരുന്നു യുവതി.