ചാരുംമൂട്: 90 വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ഉളവുക്കാട് 99-ാം നമ്പർ എൻ. എൻ.എസ് കരയോഗത്തിന്റെ നവതി ആഘോഷം 29ന് നടക്കും. ഉദ്ഘാടനം എൻ എസ് എസ് പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി നിർവഹിക്കും.കരയോഗം പ്രസിഡന്റ് പി.ചന്ദ്രശേഖരൻ പിളള അദ്ധ്യക്ഷത വഹിക്കും.ചടങ്ങിൽ മുതിർന്ന ഭാരവാഹികളെ ആദരിക്കും സ്വാന്ത്വനം ധനസഹായം യൂണിയൻ സെക്രട്ടറി വിതരണം ചെയ്യുമെന്ന് കരയോഗം സെക്രട്ടറി ആർ.സോമനുണ്ണിത്താൻ അറിയിച്ചു.