മാവേലിക്കര: പൗരത്വ ബില്ലിനെതിരെ വെട്ടിയാർ മുസ്‌ളിം ജമാഅത്തുകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. വെട്ടിയാർ കിഴക്ക് ജുമാമസ്ജിദിൽ നിന്നും ആരംഭിച്ച റാലി നാലുമുക്കിൽ സമാപിച്ചു. വെട്ടിയാർ കിഴക്ക് ജമാഅത്ത് ഇമാം എ.ആർ താജുദീൻ മൗലവി, വെട്ടിയാർ ഹിദായത്തുൽ ഇസ്‌ലാം ജമാഅത്ത് ഇമാം ഷഫീഖ് മൗലവി അൽ ഖാസിമി, കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി തുടങ്ങിയവർ നേതൃത്വം നൽകി.