തുറവൂർ: കോടംതുരുത്ത് സൂര്യനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശേഷാൽ പൊതുയോഗം ഇന്ന് രാവിലെ 10ന് ക്ഷേത്രാങ്കണത്തിൽ നടക്കും. എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ ബോർഡ് അംഗം ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് പി.ജയകുമാർ അദ്ധ്യക്ഷനാകും.സെക്രട്ടറി കെ.എൻ. പൊന്നപ്പൻ, ദേവസ്വം സെക്രട്ടറി പി.ബിജു, വി.രവീന്ദ്രൻ തുടങ്ങിയവർ സംസാരിക്കും