ചേർത്തല: മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ.

ചേർത്തല തെക്ക് പഞ്ചായത്ത് 10–ാം വാർഡ് കിഴക്കേ പടിക്കപ്പറമ്പിൽ ജോർജിന്റെ മകൻ എബിൻ(21)ആണ് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. മുഖംമൂടി ധരിച്ച ആറംഗ സംഘമാണ് മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ചതെന്ന് എബിൻ പൊലീസിന് മൊഴി നൽകി.ഒരു സംഘം വെള്ളിയാഴ്ച്ച രാത്രി തെക്കനേഴത്ത് സന്തോഷിന്റെ വീട്ടിലെത്തി വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.അരീപ്പറമ്പിൽ കഴിഞ്ഞദിവസം നടന്ന വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് സംഭവങ്ങളെന്ന് അർത്തുങ്കൽ പൊലീസ് പറഞ്ഞു.