അരൂർ: സംസ്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാ-സാംസ്കാരിക പ്രതിഭകളെ ആദരിക്കലും കലാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും 22 ന് എരമല്ലൂർ ഗവ. എൻ.എസ്.എൽ.പി.സ്കൂളിൽ നടക്കും.രാവിലെ 10ന് അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ആലപ്പി അഷ്റഫ് അദ്ധ്യക്ഷനാകും. സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പ്രതിഭകളെ ആദരിക്കും. ജനറൽ കൺവീനർ എൻ.വി.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തും.