photo

ചേർത്തല:മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള കൃപാഭിഷേകം ബൈബിൾ കൺവെൻഷന് തുടക്കമായി.വൈകിട്ട് 3.30 മുതൽ രാത്രി പത്ത് വരെ നടക്കുന്ന കൺവൻഷൻ 18 ന് സമാപിക്കും. ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ ഡയറക്ടർ ഫാ. ഡൊമിനിക് വാളമ്മനാൽ തിരിതെളിച്ചു. വികാരി റവ. ഡോ. പോൾ വി. മാടൻ ബൈബിൾ പ്രതിഷ്ഠിച്ചു.ഫാ. ജോസഫ് താമരവെളി ദിവ്യബലി അർപ്പിച്ചു.