dg

ഹരിപ്പാട്: കുമാരപുരം ഗവ.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും. ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും. എ.എം ആരിഫ് എം.പി മുഖ്യ പ്രഭാഷണം നടത്തും. നബാഡിൽ നിന്നും ഒരു കോടി 52 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനില കെട്ടിടം നിർമ്മിച്ചത്. ഹൈടെക് സംവിധാനത്തോടെ 6 ക്ലാസ് മുറികളും ശീതീകരിച്ച കമ്പ്യൂട്ടർ ഹാൾ, സ്റ്റാഫ് മുറി, ഓഫീസ് മുറി എന്നിവയോടു കൂടിയ താണ് കെട്ടിടം.