ചേർത്തല:മുഹമ്മ ചാരമംഗലം വിശ്വഗാജി മഠത്തിൽ നടക്കുന്ന ശ്രീനാരായണ ഗുരുദേവ കൃതികളുടെ അഷ്ടാഹ വിചാര സത്രത്തിൽ
കേരള ശിവാനന്ദ ഇന്റർനാഷണൽ സ്‌കൂൾ ഒഫ് യോഗ,യോഗാചാര്യ എം.സുരേന്ദ്രനാഥ് ദർശനമാലയിലെ യോഗദർശനം അനുഷ്ഠാനതലത്തിൽ ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് സ്വാമി വേദാമൃത ചൈതന്യ സംസാരിച്ചു.സമാപന ദിവസമായ ഇന്ന് രാവിലെ 9 മുതൽ സംഗീത ഭജനാമൃതം,അദ്വൈത ദീപിക,മുനിചര്യ പഞ്ചകം, ഭാവാർത്ഥവിചാരം തുടങ്ങിയ വിഷയങ്ങളിൽ കോട്ടയം ഗുരുനാരായണ സേവാനികേതൻ ആചാര്യൻ കെ.എൻ.ബാലാജി പ്രഭാഷണം നടത്തും.