ചാരുംമൂട്: ജനുവരി 22,23,തീയതികളിൽ ചാരുമൂട് നടക്കുന്ന കേബിൾ ടി വി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. മാവേലിക്കര എം എൽ എ ആർ രാജേഷ് ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് നിസാർ കോയാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി എസ് ഷിബു സ്വാഗതം പറഞ്ഞു. സുധിൻ പാമ്പാല. കെ എസ് .സുനിൽ,
രാജീവ് പണിക്കർ ,പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം രക്ഷാധികാരികളായി നിസാർ കോയാപ്പറമ്പിൽ, അജിത്ത് ദാസ് ,എസ് ഷിബു, എന്നിവരെയും . ചെയർമാൻ ആയി ആർ രാജേഷ് എം എൽ എ , വൈസ് ചെയർമാൻ, കെ എസ് സുനിൽ, ലതിഷ് കുമാർ, ബിനു, ജനറൽ കൺവീനർ, സുധിൻ പാമ്പാല, കൺവീനർ പ്രദീപ് കുമാർ, ട്രഷറർ അൻഷാദ് പി ജെ എന്നിവരെ തിരഞ്ഞെടുത്തു.