ചേർത്തല:പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനം ജനുവരി 3,4 തിയതികളിൽ ചേർത്തലയിൽ നടക്കും.ഇതിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ഐ.ജോൺസൺ അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറി ടി.എ.സുധാകരക്കുറുപ്പ്,മാലൂർ ശ്രീധരൻ,എം.ജോഷ്വാ,ചേർത്തല രാജൻ,എസ്.ആർ.ഇന്ദ്രൻ,കുമാരി വിജയ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എ.എം.ആരിഫ് എം.പി,കെ.പ്രസാദ്,എൻ.ആർ.ബാബുരാജ്(രക്ഷാധികാരികൾ),കെ.രാജപ്പൻനായർ(ചെയർമാൻ),എസ്.ആർ.ഇന്ദ്രൻ(ജനറൽ കൺവീനർ),ചേർത്തല രാജൻ(കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു.