ആലപ്പുഴ : ആലപ്പുഴയിൽ നടക്കുന്ന സി.ഐ.ടി.യു 14-ാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുക്കുന്ന പുതിയ കമ്മിറ്റിയിൽ 25 ശതമാനം വനിതാ പ്രാതിനിധ്യം ഉണ്ടായിരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. തൊഴിലാളി നേതാക്കളുടെയും യുവാക്കളായ തൊഴിലാളികളുടെയും പ്രാതിനിദ്ധ്യവും വർദ്ധിപ്പിക്കും.30 അംഗ സംസ്ഥാന ഭാരവാഹികളിൽ നിലവിൽ നാല് വനിതകൾ മാത്രമാണുള്ളത്.സി.ഐ.ടി.യുവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 983 ട്രേഡ് യൂണിയനുകളിലെ 22,12,690 അംഗങ്ങളെ പ്രതിനിധീകരിച്ച് 608 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.ഒടുവിൽ സമ്മേളനം നടന്ന 2016-ൽ 18 ലക്ഷമായിരുന്നു അംഗങ്ങൾ. ജനുവരി 23 മുതൽ 27 വരെ നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന 748 പ്രതിനിധികളിൽ 25 ശതമാനവും വനിതകളായിരിക്കും. സി.ഐ.ടി.യു സംസ്ഥാന ഭാരവാഹിത്വത്തിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല.