ആലപ്പുഴ: ലോറിക്കുപിന്നിൽ ബൈക്കിടിച്ചു കയറി, ബൈക്ക് യാത്രക്കാരായ അച്ഛനും മകനും മരിച്ചു. കളർകോട് വാടയ്ക്കൽ രണ്ടാംവാർഡിൽ നിലവീട്ട് വെളിയിൽ കെ.ബാബു (59), മകൻ അജിത് ബാബു (28) എന്നിവരാണ് മരിച്ചത്.ദേശീയപാതയിൽ കളപ്പുരയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കുത്തിയതോട്ടിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. ബാബുവും അജിത് ബാബുവും. ലോറി ശക്തി ഓഡിറ്റോറയത്തിന് സമീപം പൂച്ച കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ടു. ഇതോടെ ബൈക്ക് ബ്രേക്കുകിട്ടാതെ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ വന്ന ടൂറിസ്റ്റ് ബസും ബൈക്കിലിടിച്ചു. രണ്ട് വാഹനങ്ങൾക്കും ഇടയിലായി ബൈക്ക് യാത്രികർ ഞെരുങ്ങി. ബൈക്ക് ഓടിച്ചിരുന്ന അജിത് ബാബു സംഭവസ്ഥലത്തും ബാബു ജനറൽ ആശുപത്രിയിലുമാണ് മരിച്ചത്. കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരനായ അജിത് ബാബുവിന്റെ വിവാഹം ഏപ്രിൽ മാസത്തിൽ നിശ്ചയിച്ചിരിക്കുകയായിരുന്നു.
. ബാബു തൃശൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ഉഷയാണ് ഭാര്യ. അരുൺ ബാബുവാണ് മറ്റൊരു മകൻ.