ആലപ്പുഴ:പൗരത്വനിയമം, ദേശീയ പൗരത്വരജിസ്റ്റർ എന്നിവയ്‌ക്കെതിരെ ചില സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള നാളത്തെ ഹർത്താൽ നിയമവിരുദ്ധമാണെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി അറിയിച്ചു. എസ്.ഡി.പി.ഐ,വെൽഫെയർ പാർട്ടി, ബി.എസ്.പി, കേരളാ മുസ്ലിം യുവജന ഫെഡറേഷൻ, സോളിഡാരിറ്റി, എസ്.ഐ.ഒ,ജനകീയ മനുഷ്യാവകാശപ്രസ്ഥാനം, പോരാട്ടം തുടങ്ങിയ സംഘടനകളുടെ
സംയുക്തയോഗ തീരുമാനം എന്ന രീതിയിലാണ്ഹർത്താൽ ആഹ്വാനം സോഷ്യൽ മീഡിയായിലൂടെ
പ്രചരിക്കുന്നത്. ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടനഏഴുദിവസംമുമ്പ് നോട്ടിസ് നൽകണമെന്ന്
ഹൈക്കോടതി ഉത്തരവുണ്ട്. ഈസംഘടനകളൊന്നും സമയപരിധിക്കുള്ളിൽ ഔദ്യോഗികമായിഹർത്താലിന് ആഹ്വാനം ചെയ്ത്നോട്ടിസ് നൽകിയിട്ടില്ല. ചൊവ്വാഴ്ച ജില്ലയിൽഹർത്താൽ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താൽഇതിന്റെ ഭാഗമായുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കുമുള്ള ഉത്തരവാദിത്വം ഈ സംഘടനകളുടെ ജില്ലാനേതാക്കൾക്കായിരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു..