ആലപ്പുഴ:പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്നത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണെന്ന് മന്ത്റി ജി.സുധാകരൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആകമാനം 44,000 സ്മാർട്ട് ക്ലാസ് റൂമുകളാണ് ഒരുങ്ങിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികളാണ് സർക്കാരിന്റെ കാലത്ത് സർക്കാർ വിദ്യാലയങ്ങളിലേക്ക് അധികമായി എത്തിയതെന്നും മന്ത്റി പറഞ്ഞു.
കരുവാറ്റയിൽ നിർമ്മാണം പൂർത്തീകരിച്ച കുമാരപുരം ഗവ. എൽ.പി എസിലെ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്റി.
രമേശ് ചെന്നിത്തല എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. എ. എം. ആരിഫ് എം.പി മുഖ്യാതിഥിയായി. കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . സി. സുജാത ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് ബിജു കൊല്ലശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ്, ജനപ്രതിനിധികളായ ഗിരിജ സന്തോഷ്, സുരേഷ് കളരിക്കൽ, സുമ, അമ്പലപ്പുഴ സബ് ജില്ലാ എ. ഇ. ഒ ദീപ റോസ്, സ്‌കൂൾ എച്. എം ഉമ്മർകുഞ്ഞ് എന്നിവർ സംസാരിച്ചു.