a

മാവേലിക്കര: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരി​കോത്സവം പതിനഞ്ചാം ദിവസം നടന്ന സാംസ്കാരിക സമ്മേളനം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. ശ്രീദേവിവിലാസം ഹിന്ദുമത കൺവൻഷൻ ട്രഷറർ പി.രാജേഷ് അദ്ധ്യക്ഷനായി. ശങ്കരാചാര്യ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.കെ.എസ് രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കൈതവടക്ക് കരയോഗം പ്രസിഡന്റ് ആർ.ബിനുകുമാർ, ശ്രീദേവി വിലാസം കൺവെൻഷൻ മെമ്പർ എസ്.ഹരി എന്നിവർ സംസാരിച്ചു

അത്താഴത്തിനും തിരക്കോടുതിരക്ക്

മാവേലിക്കര- ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ നടത്തുന്ന മഹാഭാരതം തത്വസമീക്ഷ രാജ്യാന്തര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടത്തുന്ന അന്നദാനത്തിന് ഭക്തജനത്തിരക്കേറേയാണ്. ഉച്ചയ്ക്ക് തുടങ്ങുന്ന അന്നദാന വിതരണം പല ദിവസങ്ങളിലും മൂന്ന് മണിവരെ നീണ്ടുനിൽക്കുന്നുണ്ട്. രാത്രികാല അന്നദാനത്തിനും ഇതേ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രായഭേദമന്യേ രാത്രിയിലും ഭക്തർ ക്യൂ പാലിച്ചാണ് ദേവീപ്രസാദത്തിനായി കാത്തുനിൽക്കുന്നത്

ചെട്ടികുളങ്ങരയിൽ ഇന്ന്

രാവിലെ 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് സേനാപതീനിയോഗം മുതൽ പാണ്ഡവാതിരഥകഥനം അംബാചരിതം വരെ മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത് തുടർന്ന് കലശാഭിഷേകം. 11.30നും വൈകിട്ട് 4നും യജ്ഞാചാര്യന്റെ പ്രഭാഷണം. വൈകിട്ട് 5.30ന് സാംസ്‌കാരിക സദസ് മന്ത്രി വി.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. മഹാഭാരതം അർത്ഥത്തിന്റെ അടരുകൾ എന്ന വിഷയത്തിൽ ഡോ.കെ.ജി.പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് 7.30ന് നടക്കുന്ന കലാസന്ധ്യയിൽ തിരുവാതിര രാവ് .