ആലപ്പുഴ : അഖില കേരള വിശ്വകർമ്മ മഹാസഭ കുട്ടനാട് താലൂക്ക് യൂണിയനിലെ മഹിളാ സംഘം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് കെ.ആർ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു മഹിളാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സുജാത മോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ മഹിളാ സംഘം പ്രസിഡന്റ് ഉഷ ശശീന്ദ്രൻ, സെക്രട്ടറി ലൈലാ രമേശ്, യൂണിയൻ സെക്രട്ടറി നാരായണൻകുട്ടി, ബോർഡ് മെമ്പർ പി.കെ ശശീന്ദ്രൻ, ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.