അമ്പലപ്പുഴ: കണിച്ചുകുളങ്ങര ഗുരുപൂജാ ഹാളിൽ 13 മുതൽ നടന്നു വന്ന വി.എച്ച്.പി സംസ്ഥാന സത്സംഗ ശിബിരം സമാപിച്ചു. 2024 ആകുമ്പോഴേയ്ക്ക് നിലവിലുള്ള സത്സംഗ സമിതികളുടെ എണ്ണം രണ്ടര ഇരട്ടിയായി വർദ്ധിപ്പിക്കുവാനുള്ള തീരുമാനം അഖില ഭാരത സത്സംഗ പ്രമുഖ് ഡോ.വസന്ത് രഥ് സമാപന സഭയിൽ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. മോഹനൻ സന്ദേശം നൽകി. സ്വാഗത സംഘം രക്ഷാധികാരി വി.കെ സുരേഷ് ശാന്തി, സംസ്ഥാന ജോയി്നറ് സെക്രട്ടറിമാരായ എ.സി. ചെന്താമരാക്ഷൻ, ഐ.ബി.ശശി, ജില്ല സെക്രട്ടറി എം. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.സംസ്ഥാന സത്സംഗ പ്രമുഖ് കെ.എസ് ഓമനക്കുട്ടൻ സ്വാഗതവും, എൻ.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. കഥാപ്രസംഗ ലോകത്ത് നാല് പതിറ്റാണ്ടുകൾ പിന്നിട്ട ആര്യാട് വല്ലഭ ദാസിനെ ആദരിച്ചു.