ചേർത്തല:അർത്തുങ്കലിൽ നിന്ന് പുറപ്പെട്ട് വല്ലയിൽ വഴി കോട്ടയത്തേയ്ക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിക്കണമെന്ന് ജനതാദൾ(എസ്) ചേർത്തല തെക്ക് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന നിർവാഹക സമിതി അംഗം കെ.സൂര്യദാസ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ചെറിയാൻ കോയിപ്പറമ്പിൽ,ഇ.പി.കോശി,കെ.ഡി.ദിനേശൻ,വി.കെ.രാജീവ്,കെ.ജെ.സന്ധ്യാവ്,ജോസ് ആലുങ്കൽ എന്നിവർ സംസാരിച്ചു.