ഹരിപ്പാട്: വാക്കുതർക്കത്തിനിടയിൽ സഹോദരങ്ങൾക്ക് കുത്തേറ്റു. ചേപ്പാട് പവിത്രം വീട്ടിൽ പവിത്രൻ (49), സഹോദരൻ മുണ്ടപ്പള്ളിൽ മനോഹരൻ (45) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വെളുപ്പിനെ നാലരയോടെ നങ്ങ്യാർകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ അൻപൊലി ഉത്സവത്തോടനുബന്ധിച്ചാണ് സംഭവം. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെപറ്റി സൂചന ലഭിച്ചെന്നും ഉടൻ അറസ്റ്റിലാകുമെന്നും കരീലകുളങ്ങര പൊലീസ് പറഞ്ഞു.