അരൂർ: കാണാതായ ഗൃഹനാഥനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളം വട്ടത്തറ വീട്ടിൽ സുനിൽ കുമാർ (48) ആണ് മരിച്ചത്.രണ്ട് ദിവസത്തിന് മുൻപ് സുനിൽ കുമാറിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പനങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ കൈതപ്പുഴ കായലിൽ ചന്തിരൂർ തഴുപ്പ് ഭാഗത്താണ് മൃതദേഹം കാണപ്പെട്ടത്. ഡ്രൈവറായിരുന്നു. അരൂർ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ഷിനി. മക്കൾ:സീതാലക്ഷ്മി, ശിവഗംഗ.