അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാന പ്രദായിനി ഗ്രന്ഥശാല മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ ൻ നിർവഹിച്ചു. ഗ്രന്ഥശാലാങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് കെ. ആർ.തങ്കജി അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ജുനൈദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവന ചന്ദ്രൻ, വി.കെ. വിശ്വനാഥൻ,മേഴ്‌സി അലോഷ്യസ് ,കെ.രതികുമാർ, ലതാ സുബ്രൻ, കെ.ആർ. ഗോപാലകൃഷ്ണൻ, എ.ഓമനക്കുട്ടൻ,മൈക്കിൾ പി.ജോൺ, നൗഷാദ് സുൽത്താന, പി.പി ആന്റണി,ആർ.അമൃതരാജ്, എസ്.ശ്യാം എന്നിവർ സംസാരിച്ചു. സെക്രട്ടറി ബി പ്രിൻസ് സ്വാഗതം പറഞ്ഞു.