മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ കടവൂർ ശാഖായോഗം വക കൊല്ലക ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. നാലമ്പലത്തിനകത്തും ഉപദേവതകളുടെ ക്ഷേത്രത്തിന് മുന്നിലുമായുള്ള കാണിക്കവഞ്ചികളാണ് കവർന്നത്. ശാഖയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാവേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി.എം.പണിക്കർ, സെക്രട്ടറി സുരേഷ് ബാബു എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. മോഷ്ടാവിനെ ഉടൻ പിടികൂടണമെന്ന് ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ദേവരാജൻ, സെക്രട്ടറി വിനോദ് എന്നിവർ ആവശ്യപ്പെട്ടു.