cable

ചാരുംമൂട്: ജനുവരി 22,23,തീയതികളിൽ ചാരുംമൂട്ടിൽ നടക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾക്കായി സ്വാഗതസംഘം രൂപീകരിച്ചു. യോഗം ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് നിസാർ കോയപറമ്പിൽ അധ്യക്ഷത വഹിച്ചു സെക്രട്ടറി എസ്.ഷിബു, സുധിൻ പാമ്പാല. കെ.എസ്.സുനിൽ, രാജീവ് പണിക്കർ, പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി നിസ്സാർ കോയാപ്പറമ്പിൽ, അജിത്ത് ദാസ്, എസ്.ഷിബു (രക്ഷാധികാരികൾ) ആർ. രാജേഷ് എം.എൽ.എ (ചെയർമാൻ) സുധിൻ പാമ്പാല (ജനറൽ കൺവീനർ), അൻഷാദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.