ചേർത്തല : ശീതീകരിച്ച ക്ളാസ് റൂമിലിരുന്ന് പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി പൂർവ വിദ്യാർത്ഥികളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മ. .ചേർത്തല തെക്ക് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ1996-97 ബാച്ചിലെ അംഗങ്ങൾ ചേർന്ന് രൂപീകരിച്ച വാട്ട്സ് ആപ്പ് കൂട്ടായ്മയായ സുവർണകാലങ്ങളാണ് എ.സി സംഭാവന ചെയ്തത്. ശീതീകരിച്ച ക്ളാസ് റൂം മന്ത്റി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് സർക്കാർ സ്കൂകളിൽ ആദ്യത്തെ എ,സി ക്ളാസ് റൂമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. ഹയർ സെക്കൻഡറി ലാബിലേക്ക് കമ്പ്യൂട്ടർ വാങ്ങാൻ എം.എൽ.എ ഫണ്ടിൽ നിന്നും ഒന്നര ലക്ഷം രൂപയും പി.തിലോത്തമൻ അനുവദിച്ചു.വാട്ട്‌സ്ആപ്പ് കുട്ടായ്മയുടെ അഡ്മിനായ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.മുൻ അദ്ധ്യാപകരായ ഉദയകുമാരി,രമാദേവി,പ്രേമചന്ദ്രൻ എന്നിവരേയും കർഷകനായ സി.ആർ.രതീഷിനെയും ആദരിച്ചു.പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ്, എച്ച്.എം.ഷൈനി ജോസഫ്,പി.ടി.എ പ്രസിഡന്റ് ഡി.പ്രകാശൻ,എസ്.എം.സി ചെയർമാൻ വി.സജി, എന്നിവർ സംസാരിച്ചു. ആർ.സിബി സ്വാഗതവും ജെ.യേശുദാസ് നന്ദിയും പറഞ്ഞു.