ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു. സ്ത്രീകളും തൊഴിലാളികളുമുൾപ്പെടെ നൂറു കണക്കിനാളുകൾ കണ്ണികളായി. തുടർന്ന് നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സി അംഗം അഡ്വ. വി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ്, ജില്ലാഎക്‌സി അംഗം പി.ജ്യോതിസ്, ബി.നസീർ, പി.കെ.സദാശിവൻ പിള്ള, ബി.അൻസാരി, കെ.എൽ.ബന്നി എന്നിവർ സംസാരിച്ചു. എം.ഡി.വാമദേവൻ,സി.കെ.ബാബുരാജ്, എസ്.രാജേന്ദ്രൻ, എ.ആർ.രങ്കൽ ,ടി.ആർ.ബാഹുലേയൻ, എസ്.ഷെറീഫ് , റെമീ നസീർ എന്നിവർ നേതൃത്വം നൽകി