ആലപ്പുഴ: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന ക്രിസ്മസ് ജില്ല ഫെയർ ഇന്ന് മുതൽ 24 വരെ ജില്ല കോടതിപ്പാലത്തിന് പടിഞ്ഞാറുവശമുള്ള പുന്നപ്ര -വയലാർ സ്മാരക ഹാളിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12 ന് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ആദ്യവില്പന നിർവഹിക്കും.