ആലപ്പുഴ: കൈക്കൂലി കേസിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്ത പുഞ്ച സ്‌പെഷ്യൽ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് പി.സച്ചുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് ജില്ലാ കളക്ടർ ഉത്തരവായി. കുടിശിക ബില്ല് മാറി നൽകുന്നതിന് പമ്പിംഗ് കോൺട്രാക്ടർ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സച്ചു വിജിലൻസിന്റെ പിടിയിലായത്.