കായംകുളം: പട്ടണത്തിൽ നിയമം ലംഘിച്ചു പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് കേസെടുക്കുമെന്ന് നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ അറിയിച്ചു.

ടാർ റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും സസ്യമാർക്കറ്റ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ റോഡിൽ വാഹനങ്ങളിൽ നിന്ന് മറ്റുവാഹനങ്ങളിലേക്ക് സാധനങ്ങൾ ഇറക്കുന്നതും ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ കാരണം നഗരത്തിലൂടെ സഞ്ചരിക്കാൻ കഴിയാത്ത തരത്തിൽ ഗതാഗതകുരുക്ക് വ്യാപകമാകുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിന് ട്രാഫിക് അഡ്വൈസറി കമ്മി​റ്റി തീരുമാനം എടുത്തിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും കേസ് എടുക്കുന്നതിനും കായംകുളം ഡി.വൈ.എസ്.പി ക്കും ജോയിന്റ് ആർ.ടി.ഒക്കും മറ്റു പൊലീസ് മേധാവികൾക്കും പരാതി നൽകിയിട്ടുള്ളതായി നഗരസഭാ ചെയർമാൻ അറിയിച്ചു.


.