കായംകുളം: യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോക്സോ നിയമപ്രകാരം കായംകുളം പൊലീസ് കേസെടുത്തു.
യൂത്ത് കോൺഗ്രസ് കായംകുളം മുൻ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ല വൈസ് ചെയർമാനുമായ ചിറക്കടവം തഴയശേരിൽ ആകാശി (26) നെതിരെയാണ് കേസ്. പരിചയക്കാരിയായ മാതാവിനെയും വിദ്യാർത്ഥിനിയായ മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.