ആലപ്പുഴ: വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടുന്നതിനോടൊപ്പം ആ മണൽ ഉപയോഗിച്ച് റാണി ,ചിത്തിര,മാർത്താണ്ഡം കായൽ നിലങ്ങളിലെ പുറം ബണ്ട് ബലപ്പെടുത്തണമെന്നും ക്യു.എസ്.ടി കായൽ ഭൂഉടമാ സമിതി (എ.എെ.ടി.യു.സി) ആവശ്യപ്പെട്ടു. ബണ്ടുകൾക്ക് വീതി കുറവായതിനാൽ ഇവിടെ വീട് നിർമ്മിക്കാൻ സാദ്ധയമല്ല. മട വീഴ്ച പതിവാകുകയും ചെയ്തു.അധികാരികൾ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് സെക്രട്ടറി എസ്.ബാബു,പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർ അറിയിച്ചു.