citu

ആലപ്പുഴ: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ ആരംഭിക്കും. തൊഴിലാളികളുടെ പ്രകടനത്തോടെ 19ന് സമാപിക്കും. ഇന്ന് രാവിലെ 10ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് 5ന് ട്രേഡ് യൂണിയൻ സെമിനാറിൽ മന്ത്രി ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും.18ന് സാംസ്കാരിക സായാഹ്നം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. 19ന് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.