ആലപ്പുഴ :ഡിസംബർ 20 മുതൽ 28 വരെ ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയും എസ്.ഡി കോളേജ് ബോട്ടണി വിഭാഗവും കൃഷി വകുപ്പും ചേർന്ന് എസ്.ഡി.വി ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന കാർഷിക മേളയുടെ ഭാഗമായി കാർഷിക വിളകളുടെ പ്രദർശനവും മത്സരവും നടക്കും. നാളികേരക്കുല, വാഴക്കുല, മരച്ചീനി, കാച്ചിൽ, ചേന, ചേമ്പ്, പച്ചക്കറികൾ തുടങ്ങി വിവിധ വിളകൾക്കാണ് മത്സരം. ചട്ടികളിലും, ചാക്കിലും, ഗ്രോ ബാഗുകളിലും വളർത്തുന്ന പച്ചക്കറികൾ ഔഷധ ചെടികൾ അലങ്കാര ചെടികൾ, എന്നിവയ്ക്കും മത്സരം ഉണ്ടാകും. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ബന്ധപ്പെടുക 9496884318,6282839161.

ബെസ്റ്റ് കപ്പിൾ ഒഫ്

ആലപ്പി മത്സരം

കാർഷിക വ്യാവസായിക പ്രദർശനത്തോടനുബന്ധിച്ച് 25 വൈകിട്ട് 7:30 ന് ബെസ്റ്റ് കപ്പിൾ ഒഫ് ആലപ്പി മത്സരവും നടക്കും. വിമത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക 9447755055.