ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള എട്ടാമത് ശിവഗിരി തീർത്ഥാടന പതയാത്ര 27ന് പല്ലന കുമാരകോടിയിൽ നിന്ന് ആരംഭിക്കും. യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എം.സോമൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ പദയാത്ര ക്യാപ്റ്റനും യൂണിയൻ കൗൺസിൽ അംഗങ്ങളായ ടി​.മുരളി വൈസ് ക്യാപ്റ്റനും ഡി.ഷിബു സഹ ക്യാപ്റ്റനുമാണ്. തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായുള്ള പീതാംബരദീക്ഷ നൽകൽ ഇന്ന് വൈകിട്ട് 3ന് യൂണിയൻ ആസ്ഥാനത്ത് നടക്കും. ഉദ്ഘാടനവും പീതാംബര ദീക്ഷ നൽകലും മുഹമ്മ വിശ്വഗാജി മഠാധി​പതി​ സ്വാമി അസ്പർശാനന്ദ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ അദ്ധ്യക്ഷനാകും. യോഗം ഇൻസ്പെക്ടിംഗ്‌ ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർമാരായ പ്രൊഫ.സി.എം.ലോഹിതൻ, ഡോ.ബി.സുരേഷ് കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പൂപ്പള്ളി മുരളി, പി.ശ്രീധരൻ, ടി​.മുരളി, പി.എസ്.അശോക് കുമാർ, ദിനു വാലുപറമ്പിൽ, ഡി.ഷിബു, കെ.സുധീർ, യൂണിയൻ പഞ്ചായത്തംഗങ്ങളായ വി.മുരളീധരൻ, ഡി.സജി, വി.അനുജൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുരബാല എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.സോമൻ നന്ദിയും പറയും.