ചേർത്തല:താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വുഡ് ലാൻഡ്സ് ഓഡിറ്റോറിയത്തിൽ നടത്തിയ ഐ.സി.ഡി.എസ് പ്രോജക്ട് മീറ്റിംഗിൽ അംഗൻവാടി വർക്കേഴ്‌സിനായി മാലിന്യ നിർമ്മാർജ്ജന ബോധവൽക്കരണ ക്ലാസ് നടത്തി. നോൺ മെഡിക്കൽ സൂപ്പർ വൈസർ ബേബി തോമസ് നേതൃത്വം നൽകി.ഐ.സി.ഡി.എസ് സൂപ്പർ വൈസർ ആഷ റാണി അദ്ധ്യക്ഷയായി.സൂപ്പർവൈസർ അപർണ സ്വാഗതവും ട്യൂണി നന്ദിയും പറഞ്ഞു. ചേർത്തല നഗരസഭ,കടക്കരപ്പള്ളി, ചേർത്തല സൗത്ത് തുടങ്ങിയ പ്രദേശങ്ങളിലെ അംഗനവാടി പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.