മാവേലിക്കര- ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട പുന്നമ്മൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കതിൽ അച്ചൻകുഞ്ഞിന്റെ മകൾ അനിലയുടെ (27) മൃതദേഹം നാളെ രാവിലെ 10ന് വീട്ടിലെത്തിക്കും. ഇന്ന് രാത്രി 10.30ന് തിരുവനന്തപുരത്ത് എത്തിക്കും. നാളെ ഉച്ചയ്ക്കു 3ന് പുന്നമ്മൂട് സെന്റ് മേരീസ് കത്തീഡ്രലിൽ സംസ്കാരം നടക്കും. ജർമനി ഫ്രാങ്ക്ഫുർട് യൂനിവേഴ്സിറ്റി ഓഫ് അപ്ലൈ‍ഡ് സയൻസിലെ എം.എസ് വിദ്യാർഥിനിയായ അനിലയെ കഴിഞ്ഞ 8ന് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.