photo

മാരാരിക്കുളം:അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസിന്റെയും ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംരംഭകത്വബോധവത്ക്കരണ സെമിനാർ നടത്തി.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്തു.അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസർ എച്ച്.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം പി.എ.ജുമൈലത്ത്,ആര്യാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ടി.എസ്.സിബിമോൾ എന്നിവർ സംസാരിച്ചു.റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇൻസ്​റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എ.കെ.ശ്രീകുമാർ ബാങ്ക് വായ്പ നടപടികളെ കുറിച്ചും വ്യവസായ ഓഫീസർ എച്ച്.സുനിൽകുമാർ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് ക്ലാസെടുത്തു.