അമ്പലപ്പുഴ: കളിക്കുന്നതിനിടെ അയൽ വീട്ടിലെ മീൻവളർത്തുന്ന കുളത്തിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പുന്നപ്ര തെക്കു പഞ്ചായത്ത് കുറവൻതോട് കിഴക്ക് വാലാ കടവിൽ ബഷീർ - സിബിയ ദമ്പതികളുടെ മകൻ റംസാൻ (3) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5-30 ഓടെ ആയിരുന്നു സംഭവം. കുട്ടികളുമായി അയൽവീട്ടിൽ കളിക്കുന്നതിനിടെ മീൻ വളർത്തുന്ന കുളത്തിൽ കാൽ വഴുതി വീഴുകയായിരുന്നു.കൂടെയുണ്ടായിരുന്ന കുട്ടികളുടെ ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തി റംസാനെ ആശുപത്രിയിലേക്കു കൊയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: ഷിഫാസ്, യാസിൻ