ആലപ്പുഴ: കർഷക അവഗണനയ്‌ക്കെതിരെ ചങ്ങനാശേരി അതിരൂപത സംഘടിപ്പിച്ച കർഷക രക്ഷാ സംഗമത്തിൽ പ്രതിഷേധമിരമ്പി. അതിരൂപതയിലെ 16 ഫൊറോനകളിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും കർഷകരും കളക്ടറേറ്റ് മാർച്ചിൽ പങ്കെടുത്തു.
സിവിൽ സപ്ലൈസ് എടുത്ത നെല്ലിന്റെ വില കർഷകരുടെ അക്കൗണ്ടിൽ ലഭ്യമാക്കുക, പി.ആർ.എസ് പ്രകാരമുള്ള തുക അതത് സംഭരണ കാലയളവിൽ കർഷകർക്ക് നൽകുക, മതിയായ കൊയ്ത്തുമെതി യന്ത്രങ്ങൾ ലഭ്യമാക്കുക, റബറിന്റെ സംഭരണവില 250 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ കർഷകരക്ഷാ സംഗമം ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.
ബിഷപ്പ് മാർ തോമസ് തറയിൽ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ രൂപതാ മെത്രാൻ മാർ ജെയിംസ് ആനാപറമ്പിൽ സന്ദേശം നൽകി. ഫാ. ഫിലിപ്പ് തയ്യിൽ, അഡ്വ. വി.സി സെബാസ്റ്റ്യൻ, അഡ്വ. ജോജി ചിറയിൽ, ഡൊമനിക് ജോസഫ്, വികാരി ജനറൽ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, കർഷക സംഗമം ഓർഗനൈസർ ഫാ. ജോസഫ് കളരിക്കൽ, ഫാ. ജോർജ് മാന്തുരുത്തി, ഫാ. ജോസ് മുകളേൽ, ഫാ. ജോസ് പുത്തൻചിറ, ഫാ. ജേക്കബ് ചക്കാത്തറ, ഫാ. മോർലി കൈതപ്പറമ്പിൽ, ഫാ. ബിജോയ് അറയക്കൽ, ഫാ. തോമസ്‌കുട്ടി താന്നിയത്ത്, ഫാ. രാജേഷ് മാളിയേക്കൽ,
രാജേഷ് ജോൺ, പിതൃവേദി പ്രസിഡന്റ് ലാലി ഇളപ്പുങ്കൽ, അതിരൂപതയിലെ വിവിധ സംഘടനാ നേതാക്കളായ ജോളി നാൽപതാംകളം, രാജേഷ് ജോൺ, റോയി കൊട്ടാരച്ചിറ, ഷാജിപോൾ ഉപ്പൂട്ടിൽ, സേവ്യർ ചെന്നക്കാട്, സോവിച്ചൻ പള്ളിപ്പറമ്പിൽ, ടോമിച്ചൻ മേപ്പുറത്ത്, തോമസ് തൈശേരി തുടങ്ങിയവർ സംസാരിച്ചു.