ചേർത്തല:ഭർത്താവിന്റെ സഹോദരി ഭർത്താവ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതിയായ ഹോട്ടലുടമയെ സഹായിക്കാൻ പ്രാദേശിക നേതാക്കൾ ശ്രമിക്കുന്നെന്ന ആരോപണത്തിൽ വിശദീകരണവുമായി സി.പി.എം. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളോ ജനപ്രതിനിധികളോ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല.പട്ടണക്കാട്ടെ കോൺഗ്രസ് നേതൃത്വവും ജനപ്രതിനിധികളുമാണ് കേസ് ഒത്തുതീർക്കാൻ ശ്രമിക്കുന്നതെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.സി.ബൈജു ആരോപിച്ചു.