ആലപ്പുഴ: ശ്രീസത്യസായി സേവ സംഘടനയും സത്യസായി ട്രസ്റ്റ് കേരളയും സംയുക്തമായി ജില്ലയിൽ നിർമ്മിക്കുന്ന 65ഭവനങ്ങളിൽ നിർമ്മാണം പൂർത്തികരിച്ച 14വീടുകളുടെ താക്കോൽദാനം 19ന് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഇ.മുകുന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് അമ്പലപ്പുഴ ആമയിടയിൽ നടക്കുന്ന ചടങ്ങിൽ ശ്രീസത്യസായി സേവ സംഘടന അഖിലേന്ത്യ പ്രസിഡന്റ് നിമിഷ് പാണ്ഡ്യ താക്കോൽദാനം നിർവഹിക്കും. പ്രൊഫ. ഇ.മുകുന്ദൻ അദ്ധ്യക്ഷത വഹിക്കും. സെൻട്രൽ ട്രസ്റ്റ് മെമ്പർ രത്നാകർ അനുഗ്രഹപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ജി.സതീഷ് നായർ, പി.രാജൻ, രാമചന്ദ്രൻ പിള്ള, സാബു വെള്ളാപ്പള്ളി എന്നിവർ പങ്കെടുത്തു.