അരൂർ: എരമല്ലൂർ വഞ്ചിപ്പുരയ്ക്കൽ സി.കുഞ്ഞൻ (കുഞ്ഞൻ മാസ്റ്റർ -85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ്, കെ.പി.എം.എസ്. ചേർത്തല താലൂക്ക് യൂണിയൻ കൗൺസിലർ, എരമല്ലൂർ 667-ാം നമ്പർ ശാഖ പ്രസിഡന്റ്, സെക്രട്ടറി, എരമല്ലൂർ പട്ടികജാതി വ്യവസായ സഹകരണ സംഘം പ്രസിഡൻറ്, എരമല്ലൂർ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘം പ്രസിഡൻറ് , ലൈബ്രേറിയൻ, എഴുപുന്ന തൈത്തറ ദേവസ്വം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചെല്ലമ്മ, മക്കൾ:ചന്ദ്രബാബു, മിനി, വേണുഗോപാൽ, രജിമോൻ. മരുമക്കൾ: മിനി, പുരുഷൻ, ലളിത, ഷീബ.