ചേർത്തല:മുഹമ്മ തടുത്തു വെളി എസ്.എൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സി.കെ.ഭാസ്‌ക്കരൻ സ്മാരക പ്രൊഫഷണൽ നാടകോത്സവത്തിന് തിരിതെളിഞ്ഞു.തടുത്തു വെളി ഓപ്പൺ സ്റ്റേജിൽ 20 വരെയാണ് മത്സരം.സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട് ഉദ്ഘാടനം ചെയ്തു.മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷനായി. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്,പഞ്ചായത്തംഗം സി.ബി.ഷാജി കുമാർ,ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ,വിപ്ലവ ഗായിക പി.കെ.മേദിനി,ഗാനരചയിതാവ് ഷാജി ഇല്ലത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പഴയ കാല നാടകപ്രവർത്തകരെ ആദരിച്ചു.സമ്മേളാനന്തരം 'മഴ നനയാത്ത മക്കൾ" നാടകം അരങ്ങേറി. ഇന്ന് വൈകിട്ട് 7 ന് വൈക്കം മാളവികയുടെ 'മഞ്ഞ് പെയ്യുന്ന മനസ്" നാടകം.