തുറവൂർ: വളമംഗലം എസ്.സി.എസ് ഹയർ സെക്കൻഡറി സ്കുളിന്റെ നേതൃത്വത്തിൽ ക്രിസ്മസ് - പുതുവത്സരാഘോഷത്തിന്റെ ഭാഗമായി "നക്ഷത്ര 2020 " എന്ന പേരിൽ സംഘടിപ്പിക്കുന്ന ബാലകലോത്സവം 21 ന് നടക്കും. രാവിലെ 9.30 ന് പട്ടണക്കാട് ശിശു വികസന ഓഫീസർ ഡോ: ശിൽപ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ എസ്.വിഷ്ണു അദ്ധ്യക്ഷനാകും. തുറവുർ പഞ്ചായത്ത് പ്രസിഡന്റ് അനിത സോമൻ സമ്മാനദാനം നിർവഹിക്കും.