തുറവൂർ: പൊന്നാംവെളി ടി.കെ.എസ്.ഗ്രന്ഥശാല, വി.കെ.പ്രഭാകരൻ ഫൗണ്ടേഷൻ, കടവന്ത്ര ഗിരിനഗർ ഐ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 21ന് പട്ടണക്കാട് പാറയിൽഭാഗം ഗവ. ബി.വി.എൽ.പി.സ്കൂളിൽ സൗജന്യ നേത്രചികിത്സാക്യാമ്പും ബോധവൽക്കരണക്ലാസും നടക്കും. രാവിലെ 8.30 ന് സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.ജോളി ഉദ്ഘാടനം ചെയ്യും.വി.കെ.പ്രഭാകരൻ ഫൗണ്ടേഷൻ പ്രസിഡന്റ് ടി.പി.ജേക്കബ് അദ്ധ്യക്ഷനാകും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാൻ ഫോൺ: 9847105712.