ആദ്യദിനത്തിന്റെ ശോഭ കെടുത്തി ഹർത്താൽ
ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പ് ഉത്സവത്തിന്റെ ആദ്യദിനത്തിന്റെ ശോഭ കെടുത്തി ഹർത്താൽ. ഇന്നലെ രാവിലെ മുതൽ സന്ധ്യ വരെ കച്ചവട സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. ഇതര സംസ്ഥാന തൊഴിലാളികളും വില്പന വസ്തുക്കൾ നിരത്തിയില്ല. എന്നാൽ, വൈകിട്ടോടെ ആളുകൾ തെരുവിലേക്ക് എത്തി തുടങ്ങി. മുല്ലയ്ക്കൽ ചിറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. 50 നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. 280 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. 30 വനിത പൊലീസ് ഉദ്യോഗസ്ഥരും മഫ്തിയിൽ 20 പേരും ഉണ്ടാകും. മുല്ലയ്ക്കലിലെ എയ്ഡ് പോസ്റ്റിൽ താത്കാലിക കൺട്രോൾ റൂം തുറന്നു. തിരക്ക് കൂടുന്നതിന് അനുസരിച്ച് വരും ദിവസങ്ങളിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തും. ജില്ലാ കോടതിപ്പാലം മുതൽ തെക്കോട്ടും സീറോ ജംഗ്ഷൻ മുതൽ വടക്കോട്ടും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഇന്ന്
പൊതുമരാമത്ത് വക ചിറപ്പ്, സംഗീതാരാധന.വൈകിട്ട് 7ന്