ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയത്തിൽ പ്രതിഷേധിച്ച് ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘിന്റെ (ബി.എം.എസ്) നേതൃത്വത്തിൽ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് 20 ന് രാവിലെ 10.30 ന് മാർച്ചും ധർണയും നടത്തും. ഫെഡറേഷൻ വൈസ് പ്രസിഡന്റ് വി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡ‌ന്റ് സി.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ബി.എം.എസ്. ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് മുഖ്യപ്രഭാഷണം നടത്തും.